മുഹ്‌സിന്‍ പരാരി എഴുതിയ കഥ തലകലക്കം
ഈയിടെയായി കൊടും പ്രലോഭനശാലിയായ ദര്‍ശനങ്ങള്‍ ഇമവെട്ടലുകള്‍ക്കിടയിലെ നീണ്ട ഇരുള്‍ വേളകളില്‍ പടച്ചോന്‍ കനിഞ്ഞരുളിക്കൊണ്ടിരിക്കുന്നുണ്ട്. മുമ്പൊക്കെ ഇടക്കിടെ വരാറുള്ളത് ചീറിവന്ന് ഇടനെഞ്ചില്‍ തറക്കുന്ന സ്വര്‍ണ്ണപ്പിടിയുള്ള കഠാരയുടെ ദൃശ്യങ്ങളായിരുന്നു. പക്ഷെ, ഇപ്പോള്‍ അങ്ങനെയല്ല. അതിനേക്കാള്‍ ആശാവഹമായ സുന്ദര സങ്കല്‍പ്പലോകങ്ങളാണ്. ആലസ്യത്തിനും നിരുത്തരവാദിത്തത്തിനും അനന്തമായ അവസരങ്ങളുള്ള സുഖലോലുപരായ സ്വപ്നജീവികള്‍ക്ക് മാത്രമേ അത്തരത്തിലൊന്നു കാണാനുള്ള തൊഴിലില്ലായ്മ കാണൂ. ഓകെ, ആ അനിതരസാധാരണമായ മഹാദര്‍ശനത്തിലേക്ക് വരാം. ഇപ്പോള്‍, ഞാന്‍ കണ്ണടക്കുമ്പോളൊക്കെ എനിക്കും ഒട്ടും പരിചയമില്ലാത്ത എന്റെ ഒരു കിടപ്പുമുറിയിലേക്ക് വാതില്‍ തുറന്ന് പ്രവേശിക്കുകയാണ് ഞാന്‍. പുറം ലോകത്തെ, ശീലമായ കുഴമറിയില്‍ നിന്നും മടങ്ങി വന്ന ആ ഞാന്‍ കിടപ്പുമുറിയിലെത്തിയ ഉടനെ കഴുത്തില്‍ നിന്നും സ്വന്തം തലയൂരി ഒരു ഹാങ്ങറില്‍ തൂക്കി വച്ചു. തുലാസില്ലായ്മക്ക് അളക്കാനാവാത്തവിധം ഒരു ഭാരശൂന്യതയുടെ സ്വര്‍ഗീയ പ്രപഞ്ചത്തില്‍ ഞാനപ്പോള്‍ പ്രത്യക്ഷനായി. ഇവ്വിധം ഭാരരഹിതനായ എനിക്ക് പറക്കാന്‍ ഭൂമിതന്നെ മതിയായ ആകാശമായി തോന്നി. പകര്‍ന്നു നല്‍കപ്പെട
Published on : 31 Mar 2020, 9:06 am തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരി എഴുതിയ കഥ വായിക്കാം ഈയിടെയായി കൊടും പ്രലോഭനശാലിയായ ദര്‍ശനങ്ങള്‍ ഇമവെട്ടലുകള്‍ക്കിടയിലെ നീണ്ട ഇരുള്‍ വേളകളില്‍ പടച്ചോന്‍ കനിഞ്ഞരുളിക്കൊണ്ടിരിക്കുന്നുണ്ട്. മുമ്പൊക്കെ ഇടക്കിടെ വരാറുള്ളത് ചീറിവന്ന് ഇടനെഞ്ചില്‍ തറക്കുന്ന സ്വര്‍ണ്ണപ്പിടിയുള്ള കഠാരയുടെ ദൃശ്യങ്ങളായിരുന്നു. പക്ഷെ, ഇപ്പോള്‍ അങ്ങനെയല്ല. അതിനേക്കാള്‍ ആശാവഹമായ സുന്ദര സങ്കല്‍പ്പലോകങ്ങളാണ്. ആലസ്യത്തിനും നിരുത്തരവാദിത്തത്തിനും അനന്തമായ അവസരങ്ങളുള്ള സുഖലോലുപരായ സ്വപ്നജീവികള്‍ക്ക് മാത്രമേ അത്തരത്തിലൊന്നു കാണാനുള്ള തൊഴിലില്ലായ്മ കാണൂ. ഓകെ, ആ അനിതരസാധാരണമായ…
related reading
- It is the end of the world and I am here to take you homenataliercargill.substack.com
- gb19s titlehome.ubalt.edu
- The-Machine-Stops.dvics.ucdavis.edu
- You Will Forget, You Have Forgottenaella.substack.com
- Be Here Now - PDFDrive.com - Be Here Now ( PDFDrive ).pdfia801506.us.archive.org
- In the Grassguernicamag.com
- www.gleech.orggleech.org
- No.195sometimesnewsletter.substack.com
- More Lifealtered.substack.com
- Samsara | Slate Star Codexslatestarcodex.com
- Alan Trotter dot com, for all your Alan Trotter needsalantrotter.com
- How a Glimpse of 'Absolute Perfection' Changed the Course of My Lifesubstack.com